നമ്മുടെ ഈ മലയാള മണ്ണിൽ ചവിട്ടി നടന്ന് നമ്മുടെതന്നെ കാലമറിഞ്ഞ്, ഈ നാടും ശീലവുമറിഞ്ഞ്, നമ്മുടെതന്നെ ഭാഷ പറഞ്ഞ്, നമ്മോടൊപ്പം ജീവിച്ചു മരിച്ച നാലുപേർ. അവരിന്ന് അൾത്താരയിലാണ്. അവരുടെ മുമ്പിൽ നാം മുട്ടുകൾ മടക്കുന്നു, കൈകൾ കൂപ്പുന്നു. നമ്മുടെ നൊമ്പരങ്ങൾ പങ്കുവയ്ക്കുന്നു. നമ്മുടെ കൂട്ടിന് വിളിക്കുന്നു. നമുക്ക് തൊടാവുന്ന, മിണ്ടാവുന്ന അത്ര അടുത്ത് അവരുണ്ട്. നാം നടക്കുന്ന മണ്ണും ജീവിക്കുന്ന ജീവിതവുമെല്ലാം വിശുദ്ധിക്കിണങ്ങിയതാണെന്ന് ഇവർ നമ്മോട് പറയും. നമ്മുടെ കുഞ്ഞുങ്ങൾ ഇവരെ വായിച്ച്, അറിഞ്ഞ് വളരട്ടെ... കൂടെ നമ്മളും.
ഈ വഴിയിൽ ഇത്തിരി വെളിച്ചം
SKU: 978-93-92999-26-0
₹130.00Price


